അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
Thursday, October 23, 2014 11:32 PM IST
ജമ്മു: മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാക്കിസ്ഥാന്‍ കനത്തതോതില്‍ വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാക് വെടിവയ്പിനു മറുപടിയായി ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു.

ഇന്നലെ രാവിലെ 10.30 ഓടെയാണു യാതൊരു പ്രകോപനവും കൂടാതെ അതിര്‍ത്തിക്കപ്പുറത്തുനിന്നു വെടിവയ്പ് ഉണ്ടായതെന്നു രാംഗ്രാഹ് സ്റേഷന്‍ ഹൌസ് ഓഫീസര്‍ സതീശ്കുമാര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.