പ്രിസണ്‍ മിനിസ്ട്രി ദേശീയ കോണ്‍ഫറന്‍സ് നാളെ ഡല്‍ഹിയില്‍
Tuesday, October 21, 2014 12:29 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ജയിലുകളില്‍ സേവനം നടത്തുന്ന പ്രിസണ്‍ മിനിസ്ട്രി ഇന്ത്യയുടെ ദേശീയ കോണ്‍ഫറന്‍സ് നാളെ ഡല്‍ഹിയില്‍ ആരംഭിക്കും. ഫരീദാബാദ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്തോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റീസ് സിറിയക് ജോസഫ് മുഖ്യാതിഥിയായിരിക്കും.

ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിസണ്‍ മിനിസ്ട്രി രക്ഷാധികാരി ബിഷപ് ഡോ. പീറ്റര്‍ റെമജിയോസ്, പ്രിസണ്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ ബോര്‍ഡ് പ്രസിഡന്റ് മോണ്‍. ബ്രയല്‍, ഫാ. വര്‍ക്കി പൊരേക്കാട്ട്, സിസ്റര്‍ സൊബേല്‍, ഫാ. വര്‍ഗീസ് കരിപ്പേറ്റി, ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. സെബാസ്റ്യന്‍ വടക്കുംപാടന്‍, ഫാ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസുകുട്ടി കാലായില്‍, ഫാ. ജോണ്‍ പുതുവ എന്നിവര്‍ പ്രസംഗിക്കും.


വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാനൂറോളം പ്രതിനിധികളും പ്രിസണ്‍ മിനിസ്ട്രിയുടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.