ഗാന്ധിജിയുടെ ഇന്ത്യാ യാത്രയുടെ സ്മാരക മെഡല്‍ പുറത്തിറക്കുന്നു
Thursday, October 2, 2014 12:11 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ പങ്കാളിയാകാന്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഗാന്ധിജിയുടെ ചരിത്രയാത്രയുടെ നൂറാം വാര്‍ഷികത്തിന്റെ സ്മാരകമായി ലിമിറ്റഡ് എഡീഷന്‍ മെഡല്‍ പുറത്തിറക്കുന്നു. കോല്‍ക്കത്തയിലെ ഒരു നാണയ വ്യാപാരിയാണ് ഇതിനു പിന്നില്‍.

ഗാന്ധിജിയുടെ ജന്മദിനമായ ഇന്നു പുറത്തിറങ്ങുന്ന ദി റൂട്ട് ടു ഇന്ത്യാ മെഡലില്‍ ഒരു ലോക ഭൂപടത്തില്‍ 1914ല്‍ ഗാന്ധിജി യാത്ര ചെയ്ത പാതയും ചെറുപ്പക്കാരനും പ്രായമായ ശേഷമുള്ളതുമായ ചിത്രങ്ങളും ഒരുവശത്ത് ആലേഖനം ചെയ്തിരിക്കുന്നു. മെഡലിന്റെ മറുവശത്ത് ഗാന്ധിജിയുടെ യാത്രകളും കപ്പലുകളുടെ വിവരവും ഒപ്പും രേഖപ്പെടുത്തിയിട്ടുള്ളതായി നാണയ വ്യാപാരിയായ അലോക് ഗോയല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേടനത്തിനെതിരായ സമരവിജയത്തെത്തുടര്‍ന്നു ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തെ സഹായിക്കുന്നതിനു 1914 ജൂലൈ 14 ആണ് ഗാന്ധിജി ദക്ഷിണാഫ്രിക്ക വിട്ടത്. ലോഹത്തില്‍ നിര്‍മിച്ച് വെള്ളിപൂശി അക്രിലിക് കാപ്സ്യൂളില്‍ അടക്കം ചെയ്തിരിക്കുന്ന മെഡലുകള്‍ 500 എണ്ണമാണുള്ളത്.


ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടതും രവീന്ദ്രനാഥ ടാഗോര്‍, ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതുമായ സംഭവങ്ങളുടെ സ്മാരകമായി പുറത്തിറക്കാനുദ്ദേശിക്കുന്ന 33 മെഡല്‍ സീരീസുകളില്‍ ആദ്യത്തേതാണ് ഇതെന്നും കോയിന്‍സ്-എന്‍-കോയിന്‍സ്.കോം ഉടമയായ ഗോയല്‍ പറഞ്ഞു. ഇവ സ്വന്തമാക്കുന്നതിലൂടെ ഒരാള്‍ക്കു ഗാന്ധിജിയുടെ 33 വര്‍ഷത്തെ സ്വാതന്ത്യസമര ജീവിതത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.