അരുണ്‍ ജയ്റ്റ്ലി ആശുപത്രിയില്‍
അരുണ്‍ ജയ്റ്റ്ലി ആശുപത്രിയില്‍
Tuesday, September 23, 2014 12:16 AM IST
ന്യൂഡല്‍ഹി: ധന-പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി വീണ്ടും ആശുപത്രിയില്‍. ഇന്നലെ പരിശോധനകള്‍ക്കായി സാകേതിലെ മാക്സ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ്റ്റ്ലി ഇന്നു വീട്ടിലേക്കു മടങ്ങും.

ഈ മാസം രണ്ടിന് അദ്ദേഹത്തിന് ഉദര ശസ്ത്രക്രിയ നടത്തിയിരുന്നു. പ്രമേഹത്തെത്തുടര്‍ന്നു ഭാരം അമിതമായി കൂടുന്ന സാഹചര്യം ഒഴിവാക്കാനാണ് 61 വയസുള്ള മന്ത്രിക്കു താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയത്. മന്ത്രി പത്താം തീയതി ആശുപത്രി വിട്ടു. ശസ്ത്രക്രിയയ്ക്കു മുന്‍പ് 118 കിലോഗ്രാം തൂക്കമുണ്ടായിരുന്ന മന്ത്രിക്ക് ഇപ്പോള്‍ 101 കിലോഗ്രാമേ ഉള്ളൂവെന്നു ഡോ. പ്രദീപ് ചൌബേ പറഞ്ഞു. പദ്മശ്രീ ലഭിച്ചിട്ടുള്ള ചൌബേ രാഷ്ട്രപതിയുടെ ഓണററി സര്‍ജനും മാക്സ് ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.