ശാരദ ചിട്ടി കുംഭകോണം: രണ്ടു മാധ്യമസ്ഥാപനഉടമകളെ സിബിഐ അറസ്റ് ചെയ്തു
Tuesday, September 16, 2014 12:09 AM IST
ഭൂവനേശ്വര്‍: ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പു കേസില്‍ രണ്ടു മാധ്യമസ്ഥാപനഉടമകളെ സിബിഐ ഇന്നലെ അറസ്റ് ചെയ്തു.

ചിട്ടി ഫണ്ട് സ്ഥാപനമായ എടി ഗ്രൂപ്പുമായുള്ള ബന്ധത്തെത്തുടര്‍ന്നാണു അറസ്റ്. ഒരു പ്രാദേശിക പത്രമുടമ മധു മൊഹന്തി, ഒഡിയ ന്യൂസ് ചാനല്‍ സിഎംഡി മനോജ് ദാസ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പത്രമുടമ ബികാഷ് സ്വെയ്നെസിബിഐ നേരത്തെ അറസ്റ് ചെയ്തിരുന്നു.


മാധ്യമ ഉടമകളായ മധു മൊഹന്തിക്ക് 65 ലക്ഷവും മനോജ് ദാസിന് 90 ലക്ഷവും വായ്പ നല്കിയതായും ഇരുവരും തിരികെ നല്കിയില്ലെന്നും എടി ഗ്രൂപ്പ് മേധാവി പ്രദീപ് സേതി സിബിഐയെ അറിയിച്ചിരുന്നു.

തനിക്കു തട്ടിപ്പുമായി ബന്ധമില്ലെന്നും വായ്പ വാങ്ങിയിട്ടില്ലെന്നും മൊഹന്തി നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.