രാമസേതു പൊളിക്കില്ല: ഗഡ്കരി
രാമസേതു പൊളിക്കില്ല: ഗഡ്കരി
Tuesday, September 16, 2014 12:09 AM IST
ന്യൂഡല്‍ഹി: സേതുസമുദ്രം ഷിപ്പിംഗ് കനാല്‍ പദ്ധതിക്കുവേണ്ടി രാമസേതു പൊളിക്കില്ലെന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി.

എന്‍ഡിഎ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു മന്ത്രി.

ചരിത്രസ്മാരകമായ രാമസേതു സംരക്ഷിക്കാനുള്ള പദ്ധതി തയാറാക്കാന്‍ റൈറ്റ്സ് എന്ന സംഘടനയെ ചുമതലപ്പെടുത്തിയിട്ടുണ്െടന്നും ഗഡ്കരി പറഞ്ഞു. ലങ്കയിലേക്കു പോകാന്‍ ശ്രീരാമന്‍ വാനരസേനയെക്കൊണ്ടു പണികഴിപ്പിച്ചതാണ് രാമസേതു എന്നാണു വിശ്വാസം.


നിലവില്‍ കിഴക്കന്‍ തീരങ്ങളില്‍നിന്നുള്ള കപ്പലുകള്‍ ശ്രീലങ്ക ചുറ്റിയാണ് തൂത്തുക്കുടിയിലും ചെന്നൈയിലും എത്തിച്ചേരുന്നത്. പദ്ധതി നടപ്പിലാക്കുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.