ചൈനീസ് കൈയേറ്റം: ഇന്ത്യ സൈന്യത്തെ നിയോഗിച്ചേക്കും
ചൈനീസ് കൈയേറ്റം: ഇന്ത്യ സൈന്യത്തെ നിയോഗിച്ചേക്കും
Wednesday, April 24, 2013 10:17 PM IST
ന്യൂഡല്‍ഹി: ലഡാക്കില്‍ കൈയേറിയ ചൈനീസ് സൈന്യം പിന്‍വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അങ്ങോട്ടയയ്ക്കുമെന്നു സൂചന. അന്‍പതോളം പേരടങ്ങുന്ന ഒരു പ്ളറ്റൂണ്‍ ചൈനീസ് ഭടന്മാരാണ് അതിര്‍ത്തിക്കിപ്പുറത്തുള്ളത്. കൈയേറ്റം കണ്െടത്തിയപ്പോള്‍ത്തന്നെ മലനിരകളിലെ യുദ്ധത്തില്‍ പരിശീലനമുള്ള ലഡാക്ക് സ്കൌട്ട്സിന്റെ ഒരു സംഘത്തെ അവിടേക്കയച്ചിരുന്നു. അര്‍ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് (ഐടിബിപി) നേരത്തേ അവിടെ ഉണ്ടാ യിരുന്നത്.

ലഡാക്കിലെ സൈനിക കൈയേറ്റം അവസാനിപ്പിച്ച് അതിര്‍ത്തിക്കപ്പുറത്തേ ക്കു മട ങ്ങാന്‍ ഇന്ത്യ ഇന്നലെ ച നയോടാ വശ്യപ്പെട്ടിരു ന്നു. ദൌളത് ബെ ഗ് ഓള്‍ഡിയില്‍ കൈവശരേഖയില്‍നിന്നു പ ത്തു കിലോമീറ്റര്‍ ഉള്ളില്‍ കയറിയാണു ചൈനീ സ് സൈന്യം പോസ്റ് സ്ഥാ പിച്ചത്. ഇതേത്തു ടര്‍ന്നു പ്രാദേശിക സൈ നിക കമാന്‍ഡര്‍മാര്‍ തമ്മി ല്‍ രണ്ടുവട്ടം ചര്‍ച്ച നട ന്നിട്ടും ഫലമുണ്ടായില്ല. ഇന്നലെയായിരുന്നു രണ്ടാമത്തെ ചര്‍ച്ച.

ഈ സാഹച ര്യ ത്തിലാണു പഴ യ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യ പരസ്യമായി ആവശ്യപ്പെട്ടത്. നേരത്തേ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ചൈനീസ് അംബാസഡര്‍ വൈ വൈയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ കൈവശരേഖ ലംഘിച്ചിട്ടില്ലെന്നാണു ചൈനീസ് വിദേശ മന്ത്രാലയം പറഞ്ഞത്.


കാര്‍ഗിലിനു വടക്കുകിഴക്ക് സിയാചിനു തെക്കായാണ് ദൌളത് ബെഗ് ഓള്‍ഡി. ചൈനീസ് സൈന്യം താവളം ഉറപ്പിച്ചതിനുമപ്പുറം ഇന്ത്യയുടെ സൈനിക പോസ്റും സ്ഥാപിച്ചിട്ടുണ്ട്. ചൈന -പാക് ബന്ധത്തില്‍ നിര്‍ണായകമായ കാരക്കോറം ഹൈവേയുടെ തൊട്ടടുത്താണു 17,000 അടി ഉയരത്തിലുള്ള ഈ സ്ഥലം.

മധ്യേഷ്യയിലെ പ്രകൃതിവാതക സമ്പന്നമായ രാജ്യങ്ങളിലേക്കു വഴിതുറക്കുക എന്ന സാമ്പത്തികലക്ഷ്യത്തോടെയാണു ചൈനീസ് കൈയേറ്റം എന്നു ബിജെപി വക്താവ് ജിതേന്ദ്രസിംഗ് പറഞ്ഞു.

അതിര്‍ത്തി വ്യക്തമായി തിരിച്ചിട്ടില്ലാത്ത സ്ഥലത്താണ് ഇപ്പോള്‍ കൈയേറ്റം. ചൈന പോസ്റ് സ്ഥാപിച്ചതിനു 300 മീറ്റര്‍ അപ്പുറമാണ് ഇന്ത്യയുടെ പോസ്റ്. ഏപ്രില്‍ 15 നായിരുന്നു ചൈനീസ് കൈയേറ്റം.

അതിര്‍ത്തിയില്‍ ആശങ്കാജനകമായ നിലയൊന്നുമില്ലെന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്നലെ പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നാണു ഖുര്‍ഷിദ് കരുതുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.