സബ്സിഡിയില്ലാത്ത സിലിണ്ടറിനു മൂന്നു രൂപ കുറച്ചു
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിനു മൂന്നു രൂപ കുറച്ചു. അന്താരാഷ്്ട്ര വിലയില്‍ ഇടിവുണ്ടായതിനെത്തുടര്‍ന്നാണിത്. പുതുക്കിയവില 901.50 രൂപയാണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം സര്‍ക്കാര്‍ ആറാക്കി നിജപ്പെടുത്തിയത്. ജനുവരിയില്‍ ഇത് ഒമ്പതാക്കി ഉയര്‍ത്തി. ഇതില്‍കൂടുതല്‍ ആവശ്യമുള്ളവര്‍ വിപണി വിലയായ 901.50 രൂപ നല്കണം.