ജെ​സ്ന കേസിൽ സി​ബി​ഐ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു ത​യാ​ർ
ജെ​സ്ന കേസിൽ സി​ബി​ഐ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ  തു​ട​ര​ന്വേ​ഷ​ണ​ത്തി​നു ത​യാ​ർ
Wednesday, April 24, 2024 2:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ത​​​നം​​​തി​​​ട്ട മു​​​ക്കൂ​​​ട്ടു​​​ത​​​റ​​​യി​​​ൽ​​നി​​​ന്നു കാ​​​ണാ​​​താ​​​യ ജെ​​​സ്ന മ​​​രി​​​യ ജ​​​യിം​​​സി​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​ൽ പി​​​താ​​​വി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തെ​​​ളി​​​വു​​​ക​​​ൾ സീ​​​ൽ ചെ​​​യ്ത ക​​​വ​​​റി​​​ൽ കൈ​​​മാ​​​റാ​​​ൻ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. കേ​​​സ് മേ​​​യ് മൂ​​​ന്നി​​​നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

കേ​​​സി​​​ന്‍റെ മു​​​ഴു​​​വ​​​ൻ സാ​​​ധ്യ​​​ത​​​ക​​​ളും നേ​​​ര​​​ത്തേ പ​​​രി​​​ശോ​​​ധി​​​ച്ച​​​താ​​​ണെ​​​ന്നും പു​​​തി​​​യ തെ​​​ളി​​​വു​​​ക​​​ൾ കു​​​ടും​​​ബ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ സീ​​​ൽ ചെ​​​യ്ത ക​​​വ​​​റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും സി​​​ബി​​​ഐ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്നും സി​​​ബി​​​ഐ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.


ജെ​​​സ്ന​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​തി​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്നും ആ​​​റുമാ​​​സം​​കൂ​​​ടി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ജെ​​​സ്ന​​​യു​​​ടെ പി​​​താ​​​വ് ജ​​​യിം​​​സ് ജോ​​​സ​​​ഫി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ജെ​​​സ്ന​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നും മ​​​രി​​​ച്ച​​​തി​​​നു തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ നേ​​​രത്തേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.