എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന: 25നു മുമ്പ് കര്‍മപദ്ധതി
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന: 25നു മുമ്പ് കര്‍മപദ്ധതി
Tuesday, April 23, 2024 2:35 AM IST
കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യി​​ല്‍ ഏ​​കീ​​കൃ​​ത കു​​ര്‍ബാ​​ന അ​​ര്‍പ്പ​​ണ​​രീ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ത്ത വൈ​​ദി​​ക​​ര്‍ക്കെ​​തി​​രേ സ​​ഭാ​​നി​​യ​​മം അ​​നു​​ശാ​​സി​​ക്കു​​ന്ന അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ലും അ​​തി​​രൂ​​പ​​ത അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍ മാ​​ര്‍ ബോ​​സ്‌​​കോ പു​​ത്തൂ​​രും അ​​റി​​യി​​ച്ചു.

ഈ ​​മാ​​സം 25ന് ​​മു​​മ്പ് ഏ​​കീ​​കൃ​​ത കു​​ര്‍ബാ​​ന​​യ​​ര്‍പ്പ​​ണ രീ​​തി എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും കൃ​​ത്യ​​വും ഏ​​റ്റ​​വും കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തു​​മാ​​യ ക​​ര്‍മ​​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന് എ​​ല്ലാ വൈ​​ദി​​ക​​രും അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​റോ​​ടു സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും വൈ​​ദി​​ക​​ര്‍ക്കാ​​യി ന​​ല്‍കി​​യ ക​​ത്തി​​ല്‍ ഇ​​രു​​വ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഫ്രാ​​ന്‍സി​​സ് മാ​​ര്‍പാ​​പ്പ ര​​ണ്ടു​​വ​​ട്ടം നി​​ര്‍ദേ​​ശം ന​​ല്‍കി​​യി​​ട്ടും അ​​തി​​രൂ​​പ​​ത​​യി​​ല്‍ ഏ​​കീ​​കൃ​​ത കു​​ര്‍ബാ​​ന ന​​ട​​പ്പാ​​ക്കാ​​ത്ത​​തു വ​​ത്തി​​ക്കാ​​ന്‍ വ​​ള​​രെ ഗൗ​​ര​​വ​​ത്തോ​​ടെ​​യാ​​ണു കാ​​ണു​​ന്ന​​ത്. ഒ​​രു അ​​വ​​സാ​​ന​​വ​​ട്ട ശ്ര​​മ​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് അ​​തി​​രൂ​​പ​​ത​​യി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്ന പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ഏ​​കീ​​കൃ​​ത കു​​ര്‍ബാ​​ന അ​​ര്‍പ്പ​​ണ​​രീ​​തി എ​​ല്ലാ ഇ​​ട​​വ​​ക​​ക​​ളി​​ലും ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ക​​ര്‍മ​​പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി വ​​ത്തി​​ക്കാ​​നു സ​​മ​​ര്‍പ്പി​​ക്കു​​ന്ന​​ത്. മേ​​യി​​ൽ റോ​​മി​​ല്‍ ന​​ട​​ക്കു​​ന്ന അ​​ധി​​കാ​​രി​​ക​​ളു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ ക​​ര്‍മ​​പ​​ദ്ധ​​തി അ​​വ​​ത​​രി​​പ്പി​​ക്ക​​ണം.


പൗ​​ര​​സ്ത്യ കാ​​ര്യാ​​ല​​യ​​ത്തി​​ന്‍റെ ത​​ല​​വ​​ന്‍ ക​​ര്‍ദി​​നാ​​ള്‍ ക്ലൗ​​ദി​​യോ ഗു​​ജ​​റോ​​ത്തി ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ എ​​ഴു​​തി​​യ ക​​ത്തി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ അ​​വ​​സാ​​ന​​വ​​ട്ട അ​​വ​​സ​​ര​​വും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​തെ കു​​ര്‍ബാ​​ന​​യു​​ടെ ഏ​​കീ​​കൃ​​ത​​ക്ര​​മം ന​​ട​​പ്പാ​​ക്കാ​​ത്ത വൈ​​ദി​​ക​​ര്‍ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​താ​​യി വ​​രും.

ഏ​​കീ​​കൃ​​ത കു​​ര്‍ബാ​​ന​​യ​​ര്‍പ്പ​​ണ​​രീ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ട​​വ​​ക​​ക​​ളി​​ല്‍ വി​​ഭാ​​ഗീ​​യ​​ത വ​​ര്‍ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം അ​​തി​​രൂ​​പ​​ത​​യ്ക്ക് ഒ​​രു​​വി​​ധ​​ത്തി​​ലും ന​​ന്മ​​യാ​​കി​​ല്ല. ഏ​​കീ​​കൃ​​ത കു​​ര്‍ബാ​​ന​​യ​​ര്‍പ്പ​​ണ​​രീ​​തി ത്യാ​​ഗ​​പൂ​​ര്‍വം ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ്പും അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​റും ക​​ത്തി​​ലൂ​​ടെ ആ​​ഹ്വാ​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.