ഖ​ത്ത​ർ, ബ​ഹ​റൈ​ൻ, കു​വൈ​റ്റ് എം​ബ​സി അ​റ്റ​സ്റ്റേ​ഷ​നും നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി
ഖ​ത്ത​ർ, ബ​ഹ​റൈ​ൻ, കു​വൈ​റ്റ് എം​ബ​സി അ​റ്റ​സ്റ്റേ​ഷ​നും നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി
Friday, May 25, 2018 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ഖ​​​ത്ത​​​ർ, ബ​​​ഹ​​​റൈ​​​ൻ, കു​​​വൈ​​​റ്റ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ഇ​​​നി മു​​​ത​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ൾ മു​​​ഖേ​​​ന ചെ​​യ്യാം. നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​യ യു​​​എ​​​ഇ, കു​​​വൈ​​​റ്റ് എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ​​​യാ​​​ണി​​​തെ​​ന്ന് ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ട് ഒാ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു.

ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, പ​​​ഠി​​​ച്ച സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ബോ​​​ണ​​​ഫൈ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന​​​യു​​​ള്ള എ​​​ച്ച്ആ​​​ർ​​​ഡി, എം​​​ഇ​​​എ അ​​​റ്റ​​​സ്റ്റേ​​​ഷ​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഖ​​​ത്ത​​​ർ എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് 3,000 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ഫീ​​​സ്.


ബ​​​ഹ​​​റൈ​​​ൻ എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് 2,750 രൂ​​​പ​​​യും കു​​​വൈ​​​റ്റ് എം​​​ബ​​​സി അ​​​റ്റ​​​സ്റ്റേ​​​ഷ​​​ന് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന് 1,250 രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. ഫോ​​​ണ്‍: 1800 425 3939, 0471 233 33 39, വെ​​​ബ്സൈ​​​റ്റ്: www. norkaro ots.net.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.