സ്കൂളുകളിൽ പാഠപുസ്തക വിതരണം നാളെത്തന്നെ പൂർത്തീകരിക്കാൻ നിർദേശം
Monday, September 18, 2017 12:09 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്ത​ക വി​ത​ര​ണം നാ​ളെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന​റി​യി​ച്ചു. ര​ണ്ടാം​ടേം ആ​രം​ഭി​ച്ചി​ട്ടും ര​ണ്ടാം​ഭാ​ഗം പു​സ്ത​ക​മെ​ത്താ​ത്ത​ത് ഇ​ന്ന​ലെ ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ചി​ല പാ​ഠ​പു​സ്ത​ക ഡി​പ്പോ​ക​ളി​ൽ പു​സ്ത​കം എ​ത്തി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. ര​ണ്ടാം ഭാ​ഗം പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഠ​നം 20ന് ​ആ​രം​ഭി​ക്കാ​നാ​ണ് അ​ധ്യാ​പ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശം അ​പ്പോ​ഴേ​ക്കും എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും പു​സ്ത​ക​ങ്ങ​ളെ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ട്. ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ വി​ത​ര​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ത​ര​ണം ചെ​യ്ത പു​സ്ത​ക​ങ്ങ​ളു​ടെ വി​വ​രം വെ​ബ്സൈ​റ്റ് മു​ഖേ​ന കൃ​ത്യ​മാ​യി എ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. എ​വി​ടെ​യെ​ങ്കി​ലും കു​റ​വു​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ ര​ണ്ടാം​ഭാ​ഗം പു​സ്ത​ക​ങ്ങ​ളു​ടെ​യും അ​ച്ച​ടി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.