ഐ​എ​സുമാ​യി ബ​ന്ധ​മി​ല്ലെ​ന്നു പോപ്പുലർ ഫ്രണ്ട്
Wednesday, September 13, 2017 1:52 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഐ​​​എ​​​സി​​​ലേ​​​ക്കു പോ​​​യ​​​വ​​​രു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് പോ​​​പ്പു​​​ല​​​ര്‍​ഫ്ര​​​ണ്ട് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. 125 കോ​​​ടി​​​യി​​​ല​​​ധി​​​കം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ജ​​​ന​​​ത​​​യി​​​ല്‍നി​​​ന്നു 100ല്‍ ​​​താ​​​ഴെ ആ​​​ളു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു സി​​​റി​​​യ​​​യി​​​ലേ​​​ക്കോ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലേ​​​ക്കോ പോ​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​റാ​​​ഖി​​​ലും സി​​​റി​​​യ​​​യി​​​ലും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഐ​​​എ​​​സി​​​ന്‍റെ ചി​​​ന്താ​​​ഗ​​​തി​​​യു​​​ള്ള​​​വ​​​ര്‍​ക്കു സം​​​ഘ​​​ട​​​ന​​​യി​​​ല്‍ യാ​​​തൊ​​​രു നി​​​ല​​​നി​​​ല്‍​പ്പു​​​മു​​​ണ്ടാ​​​വി​​​ല്ല.


സം​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ ന​​​ട​​​ക്കു​​​ന്ന ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ത്തെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യും ചെ​​​റു​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. വേ​​​റൊ​​​രു ലോ​​​ക​​​ത്തി​​​ന്‍റെ ആ​​​ശ​​​യ​​​ങ്ങ​​​ള്‍ ക​​​ട​​​മെ​​​ടു​​​ത്ത​​​വ​​​രാ​​​ണ് ഐ​​​എ​​​സി​​​ലേ​​​ക്കു പോ​​​യ​​​ത്. ഐ​​​എ​​​സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന രീ​​​തി​​ക്ക് ഇ​​​സ്‌​​ലാ​​​മി​​​ക അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.