രാ​ജ​ഗി​രി ആ​ശു​പ​ത്രിക്കു സെ​ന്‍റ​ര്‍ ഫോ​ര്‍ ക്വാ​ളി​റ്റി പ്ര​മോ​ഷ​ന്‍ പദവി
രാ​ജ​ഗി​രി ആ​ശു​പ​ത്രിക്കു സെ​ന്‍റ​ര്‍ ഫോ​ര്‍ ക്വാ​ളി​റ്റി പ്ര​മോ​ഷ​ന്‍ പദവി
Sunday, May 28, 2017 12:46 PM IST
കൊ​​​ച്ചി: ആ​​​ലു​​​വ​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യെ നാ​​​ഷ​​​ണ​​​ല്‍ അ​​ക്രെ​​​ഡി​​​റ്റേ​​​ഷ​​​ന്‍ ബോ​​​ര്‍​ഡ് ഫോ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ല്‍​സ് ആ​​​ന്‍​ഡ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ പ്രൊ​​​വൈ​​​ഡേ​​​ഴ്സി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്കു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

ചു​​​രു​​​ങ്ങി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ല്‍ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​യ എ​​​ന്‍​എ​​​ബി​​​എ​​​ച്ചും അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​യ ജെ​​​സി​​​ഐ​​​യും നേ​​​ടി​​​യ രാ​​​ജ​​​ഗി​​​രി​​​യെ ചി​​​കി​​​ത്സാ​​​പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ല്‍ പു​​​ല​​​ര്‍​ത്തു​​​ന്ന ഉ​​​യ​​​ര്‍​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും രോ​​​ഗി​​​ക​​​ള്‍​ക്ക് ന​​​ല്കു​​​ന്ന സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ക്വാ​​​ളി​​​റ്റി പ്ര​​​മോ​​​ഷ​​​ന്‍ ആ​​​യി ഉ​​​യ​​​ര്‍​ത്തു​​ന്ന​​ത്.

രാ​​​ജ്യ​​​ത്തെ എ​​​ന്‍​എ​​​ബി​​​എ​​​ച്ച് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പൊ​​​തു​​​വേ​​​ദി​​​യാ​​​യി അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ​ക​​​ണ്‍​സോ​​​ഷ്യം ഓ​​​ഫ് അ​​​ക്രെ​​​ഡി​​​റ്റ​​​ഡ് ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​ന്‍​സ് (കാ​​​ഹോ) ആ​​​ണു പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. തു​​​ട​​​ര്‍​ച്ച​​​യാ​​​യ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലൂ​​​ടെ​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ര്‍​ത്താ​​​നു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും മ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്ക് ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​രം നേ​​​ടി കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യും കാ​​​ഹോ​​​യും ഇ​​നി കൈ​​​കോ​​​ര്‍​ത്തു പ്ര​​​വ​​​ര്‍​ത്തി​​​ക്കും.

രാ​​​ജ​​​ഗി​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കാ​​​ഹോ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി​​​ജ​​​യ് അ​​​ഗ​​​ര്‍​വാ​​​ള്‍ ആ​​ശു​​പ​​ത്രി​​ക്കു​​ള്ള സാ​​​ക്ഷ്യ​​​പ​​​ത്രം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി​​​ക്കു കൈ​​​മാ​​​റി. സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി.​​​എം. ഭ​​​ഗ​​​ത്, എ​​​ന്‍​എ​​​ബി​​​എ​​​ച്ച് പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ കാ​​​ഹോ​​​യു​​​ടെ ടെ​​​ക്നി​​​ക്ക​​​ല്‍ അ​​​ഡ്വൈ​​​സ​​​ര്‍ ഡോ. ​​​ല​​​ല്ലു ജോ​​​സ​​​ഫ്, എയി​​​ം​​​സ് മെ​​​ഡി​​​ക്ക​​​ല്‍ സൂ​​​പ്ര​​​ണ്ട് ഡോ. ​​​സ​​​ഞ്ജി​​​വ് സിം​​​ഗ്, കെ​​​എം​​​സി മ​​​ണി​​​പ്പാ​​​ലി​​​ലെ പീ​​​ഡി​​​യാ​​​ട്രി​​​ക്സ് വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​സു​​​നീ​​​ല്‍ സി. ​​​മു​​​ണ്ട്കൂ​​​ര്‍, സ​​​ണ്‍​റൈ​​​സ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ​​​ര്‍​വീ​​​ണ്‍ ഹ​​​ഫീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍നി​​​ന്നു നൂ​​​റോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ളും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.