കോട്ടയം: കേരള കോൺഗ്രസ് –എം നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം നാളെ ഉച്ചകഴിഞ്ഞു രണ്ടിനും കോട്ടയം ജില്ലാ നേതൃസമ്മേളനം 3.30നും സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ ചേരും.

ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ഇ.ജെ. അഗസ്തി അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് എന്നിവർ പങ്കെടുക്കും.