പിജിടിഎ റിട്ട്ഹർജിയിൽ നോട്ടീസിന് ഉത്തരവായി
Sunday, October 23, 2016 12:41 PM IST
കോട്ടയം: എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ബ്രോക്കൺ സർവീസ് പെൻഷന് പരിഗണിക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധവും കേരള വിദ്യാഭ്യാസനിയമം, യൂണിവേഴ്സിറ്റി ആക്ട് എന്നിവയുടെ നഗ്നമായ ലംഘനവുമായതിനാൽ ഇവ അടിയന്തര പ്രാധാന്യത്തോടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് സ്കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു.അസോസിയേഷനു വേണ്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ നൽകിയ ഹർജിയിൽ വർക്കിംഗ് പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് ഉൾപ്പെടെ ഇരുപതോളം അധ്യാപകർ കക്ഷിചേർന്നു. ഹർജി ഫയലിൽ സ്വീകരിച്ച് ഒരുമാസത്തിനുള്ളിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോടു നിർദേശിച്ച് ഹൈക്കോടതി ഉത്തരവായി.ഇക്കാര്യത്തിൽ പിജിടിഎ സ്റ്റേറ്റ് കമ്മിറ്റി മുൻപ് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി എന്നിവർക്കു നിവേദനം നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.