ബിരുദദാന സമ്മേളനം നാളെ
Thursday, September 29, 2016 1:09 PM IST
തിരൂർ: മലയാളം സർവകലാശാലയുടെ രണ്ടാം ബിരുദദാന സമ്മേളനം നാളെ രാവിലെ 11.30നു അക്ഷരം കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തിൽ നടക്കും.
ചാൻസലറായ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. വൈസ്ചാൻസലർ കെ. ജയകുമാർ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സി.മമ്മുട്ടി എംഎൽഎ എന്നിവർ പങ്കെടുക്കും.