2,03,703 പേർക്ക് ഓണത്തിനുമുമ്പ് തൊഴിൽരഹിത വേതനം നൽകും
Monday, August 29, 2016 11:45 AM IST
തിരുവനന്തപുരം: ഓണത്തിനു മുമ്പു സംസ്‌ഥാനത്തെ 2,03,703 പേർക്ക് എട്ടു മാസത്തെ തൊഴിൽരഹിത വേതനം നൽകുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചു. 19,55,54,880 രൂപ അനുവദിച്ചു കഴിഞ്ഞു. എംപ്ലോയ്മെന്റ് ഡയറക്ടർക്കാണ് വിതരണച്ചുമതല.