കൊച്ചിയിൽ ഗതാഗത പുനഃക്രമീകരണം ഇന്നുമുതൽ
Sunday, August 28, 2016 1:03 PM IST
കൊച്ചി: വൈറ്റിലയിൽ ഗതാഗതം സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നു മുതൽ നഗരത്തിൽ വാഹനഗതാഗതം പുനഃക്രമീകരിക്കും. തൃപ്പൂണിത്തുറ, പേട്ട ഭാഗത്തുനിന്ന് എറണാകുളം, കടവന്ത്ര പാലാരിവട്ടം ഭാഗത്തേക്കു പോകേണ്ട ലൈറ്റ് വാഹനങ്ങൾ വൈറ്റില ജംഗ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് പെട്രോൾ പമ്പിനു മുൻവശത്തുള്ള പുതിയ യു ടേൺ വഴി തിരിഞ്ഞു വൈറ്റില ജംഗ്ഷനിലെത്തി യാത്ര തുടരണം. തൃപ്പൂണിത്തുറ പേട്ട ഭാഗത്തുനിന്ന് എറണാകുളം, കടവന്ത്ര, പാലാരിവട്ടം ഭാഗത്തേക്കു പോകേണ്ട ഹെവി വാഹനങ്ങൾ വൈറ്റില ജംഗ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് തൈക്കുടം പാലത്തിനു മുമ്പിലുള്ള പഴയ യു ടേൺ വഴി തിരിഞ്ഞു വൈറ്റില ജംഗ്ഷനിൽ എത്തി യാത്ര തുടരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.