നെടുമ്പാശേരി വഴി 2,100 പേർ ഹജ്‌ജിനു പുറപ്പെട്ടു
Wednesday, August 24, 2016 12:45 PM IST
നെടുമ്പാശേരി: നെടുമ്പാശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽനിന്ന് ഇതുവരെ 2,100 പേർ ഹജ്‌ജ് കർമം നിർവഹിക്കാനായി യാത്രയായി. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി വഴി രണ്ടു വിമാനങ്ങളിലായി 900 പേർ കൂടി ഇന്നു യാത്ര തിരിക്കും. ഇന്നലെ 900 പേരാണ് രണ്ടു വിമാനങ്ങളിലായി നെടുമ്പാശേരിയിൽനിന്നു യാത്രയായത്. ഉച്ചയ്ക്ക് ഒന്നിനും രാത്രി 11 നുമാണ് തീർഥാടകരുമായി സൗദി എയർലൈൻസ് വിമാനങ്ങൾ പുറപ്പെട്ടത്.

ഇന്നലെ പുറപ്പെട്ട രണ്ടാമത്തെ വിമാനം വൈകുന്നേരം 5.30ന് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഷെഡ്യൂളിൽ മാറ്റം വന്നതായി പിന്നീട് അറിയിച്ചു. ഇന്നലെ ഒന്നിനു പുറപ്പെട്ട എസ്വി 5327 നമ്പർ വിമാനത്തിൽ 224 പുരുഷന്മാരും 226 സ്ത്രീകളും അടക്കം 450 പേരാണ് യാത്രയായത്. ഇതിൽ 438 പേരും മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്.


കണ്ണൂർ–5, കോഴിക്കോട്–4, കാസർകോട്–3 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവർ. രാത്രി 11ന് പുറപ്പെട്ട എസ്വി 5391 നമ്പർ വിമാനത്തിൽ 200 പുരുഷന്മാരും, 250 സ്ത്രീകളും അടക്കമുള്ള 450 പേരിൽ കോഴിക്കോട് ജില്ലയിൽനിന്നുള്ള തീർഥാടകരായിരുന്നു ഭൂരിഭാഗവും.

കോഴിക്കോട്–329, കണ്ണൂർ–99, ആലപ്പുഴ–18, എറണാകുളം–2, കൊല്ലം–1, തിരുവനന്തപുരം–1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്നുള്ള തീർഥാടകർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.