കേരള കോൺഗ്രസ്– ജേക്കബ് ഉപവാസ സമരം ഇന്ന്
Monday, July 25, 2016 12:26 PM IST
തിരുവനന്തപുരം: ഭാഗ ഉടമ്പടിയുടെ രജിസ്ട്രേഷൻ ഫീസ് അന്യായമായി വർധിപ്പിച്ചതിനും ഒഴിമുറി നിരക്കുകൾ വർധിപ്പിച്ചതിനുമെതിരേ കേരള കോൺഗ്രസ് – ജേക്കബ് സംസ്‌ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസം നടത്തും.

രാവിലെ 10 മുതൽ ഉച്ചവരെയാണ് ഉപവാസസമരം. അനൂപ് ജേക്കബ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.