മഴ ശക്‌തമായി; ഇടുക്കിയിൽ 199.02 ദശലക്ഷം ഘനയടി വെള്ളം കൂടി
Thursday, June 23, 2016 1:37 PM IST
ചെറുതോണി: കാലവർഷം ശക്‌തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വർധിച്ചു. മുൻദിവസത്തേക്കാൾ 199.02 ദശലക്ഷം ഘനഅടി വെള്ളം ഇന്നലെ അധികമായി ഒഴുകിയെത്തി. സമുദ്രനിരപ്പിൽനിന്നു 2318.16 അടിയായിരുന്നു മുൻദിവസത്തെ ജലനിരപ്പ്. ഇന്നലെ അത് 0.62 അടികൂടി വർധിച്ച് 2318.78 അടിയായി ഉയർന്നു.

ഇന്നലെ രാവിലെ ഏഴുവരെ ഇരുപത്തിനാലു മണിക്കൂറിനിടെ 56 മില്ലിമീറ്റർ മഴലഭിച്ചു. ഈ മൺസൂൺ ആരംഭിച്ചശേഷം ഏറ്റവുംകൂടുതൽ മഴ ലഭിച്ചത് കഴിഞ്ഞ 19–നാണ്. അന്ന് 74.60 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. ഇന്നലെ 1.886 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. അണക്കെട്ടിൽ 30319.38 ദശലക്ഷം ഘനഅടി ജലം സംഭരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 16.30 അടി വെള്ളം കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.