ഉത്തരവാദിത്വപൂര്‍ണമായ കുടുംബജീവിതം
ഉത്തരവാദിത്വപൂര്‍ണമായ കുടുംബജീവിതം
Tuesday, December 1, 2015 12:54 AM IST
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍

ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. താന്‍ സൃഷ്ടിച്ച മനുഷ്യനു കടലിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പറവകളുടെ മേലും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെമേലും ദൈവം ആധിപത്യം നല്‍കി. എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. ( ഉല്‍. 2:20) താന്‍ സൃഷ്ടിച്ചവയെല്ലാം നല്ലതാണെന്നു ദൈവം കണ്ടു. ദൈവം അവനെ ഏദന്‍തോട്ടത്തിലാക്കി. എന്നാല്‍, തനിക്ക് ഇണങ്ങിയ ഒരു തുണയെ കണ്െടത്താന്‍ അവനു കഴിഞ്ഞില്ല. അതുകൊണ്ടു ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി; ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തശേഷം അവിടം മാസംകൊണ്ടു മൂടി. മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപം കൊടുത്തു. (ഉല്‍.2:21-22)

ദൈവം സ്ത്രീയെ ആദത്തിനു മുമ്പില്‍ കൊണ്ടുവന്നു. അവളെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും, മാംസത്തില്‍ നിന്നുള്ള മാംസവും. നരനില്‍നിന്നെടുക്കപ്പെട്ടതുകൊണ്ടു നാരിയെന്നവള്‍ വിളിക്കപ്പെടും.

ദൈവത്തിന്റെ കാര്‍മികത്വത്തില്‍ ആദ്യത്തെ കുടുംബം രൂപം കൊണ്ടു. ഈ കുടുംബത്തില്‍ ഉണ്ടാകേണ്ട ഒരു സുപ്രധാന കാര്യം ദൈവം അവിടെത്തന്നെ പറഞ്ഞുവച്ചു " അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ടു ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും (ഉല്‍ 2:24). കുടുംബങ്ങള്‍ക്ക് എക്കാലത്തേയ്ക്കുമുള്ള ഒരു സത്യം അവിടുന്നു വെളിപ്പെടുത്തി. അതു ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സുദ്യഢമായ ബന്ധമാണ്. ഈ ജീവിതത്തില്‍ മൂന്നാമതൊരു വ്യക്തിക്ക് പ്രധാന്യം ഇല്ലാത്ത, അവര്‍ രണ്ടുപേരും മാത്രം ഉള്‍കൊള്ളുന്ന സവിശേഷ ബന്ധം. (ഏ. 48).

വിശുദ്ധ എവുപ്രാസ്യമ്മ സഹോദരിമാരോടു പറഞ്ഞു: "നമുക്ക് കുടുംബങ്ങളിലേക്ക് പോകാം''. ഇന്ന് എതൊരു രാജ്യത്തിനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വലിയ വിപത്താണ് കുടുംബങ്ങളുടെ തകര്‍ച്ച. വിവാഹമോചനം ഇന്ന് ഒരു ഫാഷനായി തീര്‍ന്നിരിക്കുന്നു. എന്തിനു വിവാഹം കഴിച്ചു എന്നു ചോദിച്ചാല്‍ പോലും പലര്‍ക്കും ഉത്തരമില്ല.

1917-ലെ കനന്‍ നിയമത്തില്‍ വിവാഹത്തിന്റെ പ്രാഥമിക ലക്ഷ്യം സന്താനോത്പാദനവും മക്കളുടെ ശരിയായ വളര്‍ത്തലുമാണെന്നും, രണ്ടാമത്തെ ലക്ഷ്യം ദാമ്പത്യ അവിശ്വസ്തത ഒഴിവാക്കല്‍ (ഞലാലറ്യ ളീൃ ഇീിരൌുശരെലുിരല) ആണെന്നും പ്രത്യേകം പറഞ്ഞുവച്ചിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഈ ലക്ഷ്യത്തെ ഇപ്രകാരം നിര്‍വചിച്ചു "വിവാഹം; ദാമ്പത്യസ്നേഹവും, സന്താനോത്പാദനവും അവരുടെ ശരിയായ വളര്‍ച്ചയും ലക്ഷ്യം വയ്ക്കുന്നു'' (ഇഇഋഛ 776, ഇകഇക 055). അടുത്തകാലത്ത് പ്രസിദ്ധീകരിച്ച കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഉത്തമമായ കാഴ്ചപ്പാടില്‍ ഇതിനെ നിര്‍വചിക്കുന്നു: ദമ്പതിമാരുടെ ലൈംഗികവേഴ്ചയ്ക്കു രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ട്. ദമ്പതിമാരുടെ സ്നേഹവും സന്താനോത്പാദനവും (ചീ. 2363) ഇവിടെ ഒന്നു മറ്റേതിനെക്കാള്‍ അപ്രധാനമല്ല. രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതുതന്നെ.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ദാമ്പത്യസ്നേഹത്തിന്റെ മാറ്റ് കുറഞ്ഞുവരുന്നു എന്നത് ഏവരും സമ്മതിക്കുന്ന കാര്യമാണ്. പുറമേ ഭംഗിയുള്ളത് എന്നു തോന്നിക്കുന്ന പല കുടുംബങ്ങളും വേര്‍പിരിയലിന്റെ വക്കിലാണ്. സ്വാര്‍ഥതയും വിധേയത്വമില്ലായ്മയും അനേകം ദമ്പതികളെ ഗ്രസിച്ചുകഴിഞ്ഞു.

മറുവശത്താകട്ടെ ജനപ്പെരുപ്പത്തിന്റെ പേരു പറഞ്ഞു നാം നടത്തുന്ന മുറവിളികള്‍ നാശത്തിലേക്കു നമ്മെ നയിക്കുന്നതു നാം അറിയുന്നേയില്ല. എല്ലാ രാജ്യങ്ങളിലും തന്നെ വൃദ്ധരുടെ എണ്ണം ഏറിവരുന്നു. ന്യൂക്ളിയര്‍ കുടുംബങ്ങളാണ് ഈ തലമുറയ്ക്ക് ഇഷ്ടം. ഇത്തരം കുടുംബങ്ങളില്‍ പരസ്പരം പങ്കുവയ്ക്കുവാനും; അപരനെ കൈനീട്ടി സഹായിക്കാനും നാം മറക്കുന്നു. ഈ 'സന്തുഷ്ട കുടുംബങ്ങള്‍' ദൈവത്തിന്റെ പദ്ധതിക്ക് എതിരാണ്. വിവാഹത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ അതു ഹനിക്കുന്നു.

ഈ ക്രിസ്മസ് കാലത്തിലെ ആദ്യദിനം കുടുംബങ്ങളുടെ, പ്രത്യേകിച്ചു ദമ്പതികള്‍ തമ്മിലുള്ള സ്നേഹത്തിന് എവിടെയെങ്കിലും കോട്ടം തട്ടിയിട്ടുണ്േടാ എന്നു പരിശോധിക്കേണ്ടതാണ്. ഉണ്െടങ്കില്‍ അതു പരിഹരിച്ചു തങ്ങളുടെ കുടുംബജീവിതം ഭദ്രമാക്കാന്‍ അവര്‍ക്കു കഴിയട്ടെ. എന്തിനു വിവാഹിതരായി എന്നത് സഭയുടെ പ്രബോധനത്തില്‍നിന്ന് അവര്‍ പഠിക്കട്ടെ. ഇതു സഭാ മക്കള്‍ക്കുമാത്രമല്ല ഏതൊരു സമുദായത്തെയും ശക്തിപ്പെടുത്തുന്നതുമാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരവാദിത്വപൂര്‍ണമായ ജീവിതശൈലി രൂപപ്പെടുത്തട്ടെ.

കുടുംബങ്ങളുടെ തകര്‍ച്ച, സഭയ്ക്കും സമൂഹത്തിനും ഭൂഷണമല്ല. ഉണ്ണിയേശു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കട്ടെ. ജോസഫിനെപ്പോലെയും, മറിയത്തെപ്പോലെയും ഉള്ള മാതൃകാദമ്പതികളായി അവര്‍ മാറട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.