സമര്‍പ്പിത വര്‍ഷ ത്രിദിന ശിബിരം
സമര്‍പ്പിത വര്‍ഷ  ത്രിദിന ശിബിരം
Sunday, August 2, 2015 1:08 AM IST
കൊച്ചി: സമര്‍പ്പിതര്‍ ലോകത്തിന്റെ പ്രകാശമാണെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍. പാലാരിവട്ടം പിഒസിയില്‍ സമര്‍പ്പിത വര്‍ഷത്തോടനുബന്ധിച്ചു നടന്ന ത്രിദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമര്‍പ്പിതര്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചു ചിന്തിക്കാനാവില്ല. സമര്‍പ്പിതര്‍ ലോകത്തിനു നന്മയുടെയും വിശുദ്ധിയുടെയും വഴികാട്ടികളാകണം. ദൈവത്തിന്റെ ഹിതം തിരിച്ചറിഞ്ഞ് അതു നിറവേറ്റുകയും അതു നിറവേറ്റാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യണമെന്നും മാര്‍ പുത്തന്‍വീട്ടില്‍ ഓര്‍മിപ്പിച്ചു.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, പിഒസി ഡീന്‍ ഓഫ് സ്റഡീസ് ഫാ. ഷിബു സേവ്യര്‍, റവ.ഡോ.സുനില്‍ കല്ലറയ്ക്കല്‍, സിസ്റര്‍ റൊസീന, സിസ്റര്‍ സോജ മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.

റവ.ഡോ.സുനില്‍ കല്ലറയ്ക്കല്‍, ഫാ.ജോസ് കോട്ടയില്‍, ഫാ.ജോളി വടക്കന്‍, റവ.ഡോ.ജേക്കബ് നാലുപറയില്‍, റവ.ഡോ.ഗ്രിഗറി, റവ.ഡോ.ജോസഫ് പുത്തന്‍പുര, റവ.ഡോ.വില്‍സന്‍ സ്രാമ്പിക്കല്‍, റവ.ഡോ. ജോസ് കുറിയേടത്ത് എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.