പ്രഫ. പി.ടി. ചാക്കോ ഫൌണ്േടഷന്‍ സാഹിത്യപുരസ്കാരം റവ. ഡോ. ജോര്‍ജ് കുരുക്കൂരിന്
Friday, July 3, 2015 1:54 AM IST
കൊച്ചി: പ്രഫ. പി.ടി. ചാക്കോ ഫൌണ്േടഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹി ത്യ അവാര്‍ഡി നു ഭാഷാശാസ്ത്രജ്ഞനും ബ ഹുഭാഷാപണ്ഡിതനും ചരിത്രകാര നുമായ റവ. ഡോ. ജോര്‍ജ് കുരുക്കൂര്‍ അര്‍ഹനായി. 25,000 രൂപയും മംഗളപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം എറണാകുളം പിഒസിയില്‍ ഓഗസ്റ് ഒ ന്നിനു നടക്കുന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പി ക്കും. ക്രൈസ്തവ ശബ്ദകോശം എന്ന കൃതിക്കാണു പുരസ്കാരം.

ദാര്‍ശനിക സാഹിത്യകാരനും ധൈഷണിക മേഖലയില്‍ സര്‍ഗാത്മകമായി പോരാടിയ ദൈവ ശാസ്ത്ര പണ്ഡിതനുമായ പ്രഫ.പി.ടി. ചാക്കോയുടെ (ലുവൈന്‍) സ്മര ണയ്ക്കായാണു പുരസ്കാരം ഏര്‍ പ്പെടുത്തിയിട്ടുള്ളതെന്നു ഫൌണ്േട ഷന്‍ ചെയര്‍മാന്‍ ടോം ജോസ് അങ്കമാലി, ജനറല്‍ സെക്രട്ടറി സാബു ജോസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി സീന ജോണ്‍ എന്നിവര്‍ അറിയിച്ചു. പാസ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ 1990 ജനുവരി മുതല്‍ പബ്ളിക്കേഷന്‍ ജനറല്‍ എഡിറ്ററാണ് റവ. ഡോ. കുരുക്കൂര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.