വിഎച്ച്എസ്ഇ ഏകജാലകംജൂണ്‍ ഒന്നുവരെ
Wednesday, May 27, 2015 12:30 AM IST
തിരുവനന്തപുരം: വിഎച്ച്എസ്ഇ ഏകജാലക സംവിധാന പ്രകാര മുള്ള പ്രവേശനത്തിന് അപേക്ഷ സ മര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ ഒന്നുവരെ നീട്ടി. എസ്എസ്എല്‍സി അ ല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയി ച്ച വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും വിഎച്ച്എസ്ഇ സ്കൂളില്‍ നിന്ന് 25 രൂപ നല്‍കി അപേക്ഷാ ഫോം വാ ങ്ങി പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ചേര്‍ത്ത് ജൂണ്‍ ഒന്നിനു വൈകുന്നേരം നാലുവരെ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും അപേക്ഷാഫോമിന്റെ വിലയായ 25 രൂപയും ചേര്‍ത്ത് ഏതെങ്കിലും വിഎച്ച്എസ്ഇ സ്കൂളില്‍ നിശ്ചിത തീയതിക്കു മുമ്പ് നല്‍കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.