നുണപരിശോധനാ ഫലം ചോര്‍ന്നത് അന്വേഷിക്കും: രമേശ് ചെന്നിത്തല
നുണപരിശോധനാ ഫലം ചോര്‍ന്നത് അന്വേഷിക്കും: രമേശ് ചെന്നിത്തല
Tuesday, May 26, 2015 1:21 AM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഫോറന്‍സിക് വിഭാഗത്തില്‍ നിന്നു സീല്‍ ചെയ്ത കവറിലാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കോടതി അതു വിജിലന്‍സിനു കൈമാറും. ആരെങ്കിലും റിപ്പോര്‍ട്ട് ചോര്‍ത്തിയതാണെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കും.

മാധ്യമങ്ങളില്‍ വന്നതു ശരിയാ യ റിപ്പോര്‍ട്ട് ആണോ എന്ന് അറിയില്ല. ആഭ്യന്തരവകുപ്പിനോ മന്ത്രി ക്കോ റിപ്പോര്‍ട്ട് ലഭിക്കില്ല. റിപ്പോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി കെ.എം. മാണിക്കു പരാതിയുണ്െടങ്കില്‍ അന്വേഷിക്കും.

ബാര്‍ കോഴ കേസ് നീണ്ടുപോകുന്നതില്‍ തനിക്കും അതൃപ്തിയുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാകണമെന്നാണു തന്റെയും താത്പര്യം. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടില്ല. അവര്‍ക്കു സ്വതന്ത്രമായി അന്വേഷണം നടത്താമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.