ഫാ. വില്യം നെടുമ്പുറത്ത് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ഫാ. വില്യം നെടുമ്പുറത്ത് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Wednesday, May 6, 2015 11:54 PM IST
കൊച്ചി: ബഥനി മിശിഹാനുകരണ സന്യാ സി സമൂഹം (ഒഐസി) നവ ജ്യോതി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. വില്യം നെടുമ്പുറത്തിനെ തെരഞ്ഞെടുത്തു. ഫാ. ജോര്‍ജ് തോമസ് കല്ലുങ്കല്‍ ഒന്നാം കൌണ്‍സിലറും ഫാ. ഏബ്രഹാം പ്രസാദ് ചിറയില്‍ രണ്ടാം കൌണ്‍സിലറും ഫാ. മത്തായി കടവില്‍ മൂന്നാം കൌണ്‍സിലറും ബ്രദര്‍ സഖറിയ ഊന്നംപാറയ്ക്കല്‍ നാലാം കൌണ്‍സിലറും ഫാ. ഷൈജു മാത്യു മേപ്പുറത്ത് പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയും ഫാ. മാത്യു ഏബ്രഹാം മോടിയില്‍ പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു. ഓര്‍ഡര്‍ ഓഫ് ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ് സഭയുടെ ആറാമത് പ്രൊവിന്‍ഷ്യല്‍ സിനാക്സിസ് പ്രതിനിധിസമ്മേളനത്തിലാണ് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. ഒഐസി സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ജോസ് കുരുവിള പീടികയില്‍ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.