ഐഎംജിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
Sunday, May 3, 2015 12:39 AM IST
കൊച്ചി: ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ (ഐഎംജി) റിസര്‍ച്ച് അസിസ്റന്റായി കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ. സയന്‍സ്, കൊമേഴ്സ്, സോഷ്യോളജി ഏതെങ്കിലും ഒന്നില്‍ ഒന്നാംക്ളാസിലോ രണ്ടാംക്ളാസില്‍ ഉയര്‍ന്ന ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ എംബിഎയോ ആണ് യോഗ്യത.

കൂടാതെ ഗവേഷണത്തിലുള്ള പരിചയം, ഇംഗ്ളീഷ്, മലയാള ഭാഷകളില്‍ മികച്ച രീതിയില്‍ എഴുതാനുള്ള കഴിവ്, കംപ്യൂട്ടര്‍ പ്രാഗല്ഭ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35. പ്രതിഫലം മാസം 15,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി കാക്കനാട് ജില്ലാ കളക്ടറേറ്റിനു സമീപമുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് റീജണല്‍ സെന്ററില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എട്ടിനു രാവിലെ ഒമ്പതരയ്ക്കു ഹാജരാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.