ടി.എന്‍ പ്രതാപന് കെ.എസ്. ദാസന്‍ സ്മാരക പുരസ്കാരം
Sunday, April 19, 2015 11:34 PM IST
തൃശൂര്‍: മത്സ്യഫെഡ് ജില്ലാ ചെയ ര്‍മാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ആയിരു ന്ന അന്തരിച്ച കെ.എസ്. ദാസന്റെ ഓര്‍മയ്ക്കായി കെ.എസ്. ദാസന്‍ സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരം ടി.എന്‍. പ്രതാപന്‍ എംഎല്‍എയ്ക്കു സമ്മാനിക്കും.

മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി എടുത്ത നിലപാടുകളാണു എംഎല്‍എയെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്നു ജൂറി അംഗങ്ങളായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രഫ. കടവനാട് മുഹമ്മദ്, രാധാകൃഷ്ണന്‍ കാക്കശേരി എന്നിവര്‍ പറഞ്ഞു.

20,001 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം മേയ് ഏഴിനു ചാവക്കാടു ചേരുന്ന പൊതുസമ്മേളനത്തില്‍ സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.