അമേരിക്കയുമായി തന്ത്രപ്രധാന സഹകരണം അനിവാര്യം: എം.കെ. നാരായണന്‍
അമേരിക്കയുമായി തന്ത്രപ്രധാന സഹകരണം അനിവാര്യം: എം.കെ. നാരായണന്‍
Saturday, March 7, 2015 12:31 AM IST
കൊച്ചി: ഏഷ്യ-പസഫിക് മേഖലയില്‍ ചൈനയുടെ മേധാവിത്വം ചെറുക്കാന്‍ അമേരിക്കയുമായി ഇന്ത്യയ്ക്കു തന്ത്രപ്രധാന സഹകരണം ആവശ്യമാണെന്നു ദേശീയ സുരക്ഷാ ഉപദേശകന്‍ എം.കെ. നാരായണന്‍.

മേഖലയില്‍ ഇന്ത്യയ്ക്കു നിര്‍ണായക സ്ഥാനമാണുള്ളത്. മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഹകരണത്തിനു യുഎസ് തയാറാകുന്നതിനു കാരണവും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റഡീസും അമേരിക്കന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഏഷ്യ മാറിയെങ്കിലും മേഖലയില്‍ നിലനില്ക്കുന്ന സംഘര്‍ഷം തിരിച്ചടിയാണ്. മേഖലയില്‍ മേധാവിത്വം നേടാനുള്ള ചൈനയുടെ ശ്രമമാണു തര്‍ക്കങ്ങള്‍ക്കു കാരണമെന്നും എം.കെ. നാരായണന്‍ പറഞ്ഞു. ചടങ്ങില്‍ യുഎസ് കോണ്‍സുലര്‍ ജനറല്‍ ഫിലിപ് മിന്‍, സിപിപിആര്‍ ചെയര്‍മാന്‍ ഡി. ധനുരാജ് എന്നിവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.