ഡോ. ലെവിന്‍ ജോര്‍ജിനു അവാര്‍ഡ്
Sunday, March 1, 2015 1:03 AM IST
തൊടുപുഴ: ഡല്‍ഹിയില്‍ നടന്ന ഫിസിഷ്യന്‍മാരുടെ ദേശീയ സമ്മേളനത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എംഡി വിദ്യാര്‍ഥി ഡോ. ലെവിന്‍ ജോര്‍ജ് ടോമി അവതരിപ്പിച്ച പ്രബന്ധത്തിനു അവാര്‍ഡ്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്ന പ്രബന്ധത്തിനാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ലഭിച്ചത്. തൊടുപുഴ കലേക്കാട്ടില്‍ ഡോ. ടോമി ജോര്‍ജിന്റെയും സെലിന്റെയും മകനാണ്. ഡോ. ഇസബെല്ലയാണ് ഭാര്യ.