മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ജന്മശതാബ്ദി ആഘോഷിച്ചു
മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ജന്മശതാബ്ദി ആഘോഷിച്ചു
Saturday, January 31, 2015 1:37 AM IST
അടൂര്‍: സമാനതകളില്ലാത്ത ജീവിതശൈലിക്കുടമയായിരുന്നു ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയെന്നു ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മാത്യൂസ് ദ്വിതീയന്‍ ബാവയുടെ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താന്‍ എന്ത് ആഗ്രഹിച്ചുവോ അതു നടത്തിയെടുക്കുന്നതില്‍ ബാവയ്ക്കുണ്ടായിരുന്ന കഴിവ് അഗ്രഗണ്യമായിരുന്നു. ലോകനേതാക്കളുടെ ഇടയില്‍പോലും അദ്ദേഹത്തിന് ആദരം നേടിക്കൊടുത്ത സ്വഭാവവിശേഷണങ്ങളില്‍ പ്രധാനം ഇതായിരുന്നു. സ്നേഹംകൊണ്ട് ആരെയും കീഴടക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുവെന്നും ബാവ പറഞ്ഞു.

കൊല്ലം ഭദ്രാസനാധിപന്‍ സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കാന്‍സര്‍രോഗ ചികിത്സാ സഹായനിധിയുടെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.


പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ പുരസ്കാരം നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ് സമ്മാനിച്ചു. പ്രഫ.ഡി.കെ. ജോണ്‍ പുരസ്കാരം വിജ്ഞാപനം നടത്തി. വിദ്യാഭ്യാസ സഹായനിധി ഉദ്ഘാടനം ആന്റോ ആന്റണി എംപിയും ബ്രോഷര്‍ പ്രകാശനം ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും നിര്‍വഹിച്ചു. ജിജി തോംസണ്‍ അനുസ്മരണ പ്രഭാഷണം നടത്തി.സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാര്‍ത്തോമ്മാ സഭ അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്, മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.