ശബരിമല: മണ്ഡല, മകരവിളക്ക് ഉത്സവത്തിനു ക്ഷേത്രനട തുറന്ന് 11 ദിവസം പിന്നിട്ടപ്പോള്‍ വരുമാനം 37,10,59,286 രൂപ. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 30,44,32981 ആയിരുന്നു. ഭണ്ഡാര വരവ് 13,79,13,201 ആണ്. കഴിഞ്ഞ വര്‍ഷം 10,67,12,006 ആയിരുന്നു. അരവണ വിറ്റതില്‍നിന്നുള്ള വരുമാനം 15,06,14,620 രൂപയാണ്. കഴിഞ്ഞവര്‍ഷം 11,06,21,110. അപ്പം വിറ്റുവരവിലൂടെ 25178425 രൂപയും കഴിഞ്ഞ വര്‍ഷം 24862525 രൂപയായിരുന്നു.