മന്ത്രിസഭായോഗത്തില്‍ ഗവര്‍ണര്‍ക്കെതിരേ പരാമര്‍ശം
Thursday, October 30, 2014 12:08 AM IST
തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ചു സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിലപാടിനെതിരേ മന്ത്രിസഭായോഗത്തിലും പരാമര്‍ശം. ഭരണഘടനാ പദവിയിലുള്ള ഗവര്‍ണര്‍ യോഗം വിളിച്ചുചേര്‍ത്തതു ശരിയായില്ലെന്നായിരുന്നു ചില മന്ത്രിമാരുടെ വിമര്‍ശനം. എന്നാല്‍, പരാമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ത്തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചവേണ്െടന്ന നിലപാട് സ്വീകരിച്ചതോടെ അതിലുള്ള ചര്‍ച്ച നടന്നില്ല.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചതിനെ വിമര്‍ശിച്ചു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ രംഗത്തെത്തിയിരുന്നു.

ഗവര്‍ണറുടെ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിനു 'നോ കമന്റ്സ് 'എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു മറുപടി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.