തിരുവനന്തപുരം: കവിയൂര്‍ കേസിലെ തുടരന്വേഷണ ഹര്‍ജികളില്‍ വിധി പറയുന്നത് സിബിഐ കോടതി നവംബര്‍ ഏഴിലേക്കു മാറ്റി. സിബിഐയോട് ഇതിനകം മുഴുവന്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള കേസ് ഡയറി ഹാജരാക്കുവാന്‍ ജഡ്ജി ആര്‍. രഘു ഉത്തരവിട്ടു.