ആര്‍എസ്എസും സംഘപരിവാറും കടുത്ത വെല്ലുവിളി: പിണറായി
ആര്‍എസ്എസും സംഘപരിവാറും കടുത്ത വെല്ലുവിളി: പിണറായി
Thursday, September 18, 2014 12:23 AM IST
കോട്ടയം: ആര്‍എസ്എസും സംഘപരിവാറും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സിഐടിയു സംസ്ഥാന ജനറല്‍ കൌണ്‍സിലിന്റെ ഭാഗമായി കോട്ടയത്തു സംഘടിപ്പിച്ച മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയോടും മതനിരപേക്ഷതയോടും യോജിക്കാത്ത ഫാസിസ്റ് സമീപനമാണ് ആര്‍എസ്എസിന്റേത്. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് വലതുപക്ഷ ശക്തികള്‍ നടത്തുന്നത്.സ്വാധീനം ഉണ്ടാക്കാന്‍ ജാതി സംഘടനകളില്‍ തിരികി കയറാനുള്ള ശ്രമം ആര്‍എസ്എസ് നടത്തുന്നുണ്ട്. ജാതി സംഘടനകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുമ്പോഴാണു രാജ്യത്ത് വര്‍ഗീയത വളരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.


സിഐടിയു അഖിലേന്ത്യ വര്‍ക്കിംഗ് കമ്മിറ്റിയംഗം കെ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജനതാദള്‍ സെക്കുലര്‍ സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എ, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, അഡ്വ. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, വി.ആര്‍. ഭാസ്കരന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് വി.എന്‍. വാസവന്‍, സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, പി.ജെ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.