കൊച്ചി: കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകയില്‍ കരാറുകാര്‍ക്കു നല്‍കാനുള്ള കഴിഞ്ഞ പത്തു മാസത്തെ കുടിശികയ്ക്കു പലിശ അനുവദിക്കണമെന്ന് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി പള്ളിപ്പാടനും സെക്രട്ടറി എച്ച്. മുഹമ്മദും ആവശ്യപ്പെട്ടു.