കരള്‍ രോഗിക്ക് മകന്റെ സുഹൃത്ത് കരള്‍ പകുത്തു നല്കി
കൊച്ചി: കരള്‍രോഗിക്ക് മകന്റെ സുഹൃത്ത് കരള്‍ പകുത്തു നല്‍കി. ആലപ്പുഴ സ്വദേശി 64കാരനായ പി.എസ് ശശിധരന് ഇടുക്കി സ്വദേശി കുന്നേല്‍ വീട്ടില്‍ ബെന്നി തോമസാണു കരള്‍ പകുത്തുനല്‍കിയത്. ശസ്ത്രക്രിയ ഇന്നലെ രാവിലെ ഏഴിന് ഇടപ്പിള്ളി അമൃത ആശുപത്രിയില്‍ ആരംഭിച്ചു.