യാഹൂ ഇനി വെറൈസണു കീഴിൽ
യാഹൂ ഇനി വെറൈസണു കീഴിൽ
Monday, July 25, 2016 10:27 AM IST
സിലിക്കൺവാലി: ഒരു യുഗത്തിലെ കുതിപ്പ് അവസാനിച്ചു. യാഹൂ ഇനി വെറൈസണു സ്വന്തം. 20 വർഷം സ്വതന്ത്ര കമ്പനിയായി ഇന്റർനെറ്റ് ലോകത്ത് വെട്ടിപ്പിടിച്ചതെല്ലാം വെറൈസണിനു വിറ്റു. അമേരിക്കൻ ടെലികോം ഭീമനായ വെറൈസൺ 483 കോടി ഡോളർ (ഏകദേശം 32,400 കോടി രൂപ) നല്കിയാണ് യാഹൂവിനെ വാങ്ങിയത്.

ഇന്റർനെറ്റ് യുഗത്തിന്റെ പ്രാരംഭം യാഹൂവിന്റെ പ്രതാപകാലമായിരുന്നു. പഴയ പ്രതാപം നഷ്‌ടപ്പെട്ടതിനാൽ ഈ കച്ചവടം യാഹൂവിനു നഷ്‌ടമാണ്. 2000ൽ 10,000 കോടി ഡോളറിന്റെ മൂല്യമായിരുന്നു യാഹൂവിന് ഉണ്ടായിരുന്നത്. എന്നാൽ, 2008 ആയപ്പോഴേക്കും അത് 4400 കോടി ഡോളറായി ചുരുങ്ങി. എട്ടു വർഷംകൂടി പിന്നിട്ടപ്പോൾ കേവലം 483 കോടി ഡോളറിനു വിൽക്കേണ്ടിവന്നു.

യാഹൂ സിഇഒ മരീസ മേയർ ആണ് വില്പനക്കാര്യം പ്രഖ്യാപിച്ചത്. വേറൈസണു വിറ്റെങ്കിലും മരീസ തന്നെ യാഹൂവിന്റെ സിഇഒ ആയി തുടരും.

ഇപ്പോഴും ഓൺലൈൻ മേഖലയിൽ യാഹൂ മുന്നിൽത്തന്നെയാണ്. എന്നാൽ, പ്രധാന എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്റർനെറ്റ് വേഗത്തിൽ യാഹൂവിനു മുന്നേറാൻ കഴിഞ്ഞില്ല. അതിനാൽത്തന്നെ ഇഷ്‌ടക്കാരും യാഹൂവിനെ പതിയെ കൈയൊഴിഞ്ഞു.

<ആ>യാഹൂവിന്റെ അവസാന നാളുകൾ


<ശാഴ െൃര=/ിലംശൊമഴലെ/ങമൃശമൈങമ്യലൃ2507.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

പ്രതിസന്ധിയിലായിരുന്ന കമ്പനിയെ കൈപിടിച്ചുകയറ്റുക എന്ന ഉത്തരവാദിത്തത്തോടെ മരീസ മേയർ 2012ൽ സിഇഒ ആയി ചുമതലയേറ്റു.

മരീസയുടെ കീഴിൽ നാലു വർഷം പോരാടിയെങ്കിലും എതിരാളികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ യാഹൂവിനു കഴിഞ്ഞില്ല.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിലനില്പിനായി പോരാടിയിരുന്ന യാഹൂ ഫെബ്രുവരിയിലാണ് വിൽക്കാൻ തീരുമാനിച്ചത്.

ഏപ്രിലിൽ വില്പനയ്ക്കുള്ള ലേലം തുടങ്ങി. തുടക്കം മുതലേ വെറൈസണായിരുന്നു യാഹൂവിനെ ഏറ്റെടുക്കാൻ മുന്നിലുണ്ടായിരുന്നത്. 22,800 കോടി ഡോളർ ആസ്തിയുള്ള കമ്പനിയാണ് വെറൈസൺ.

എഒഎലുമായി ലയിക്കാനായിരുന്നു യാഹൂവിന്റെ പ്ലാൻ. എന്നാൽ, കഴിഞ്ഞ വർഷം വെറൈസൺ എഒഎലിനെ 440 കോടി ഡോളറിന് ഏറ്റെടുത്തു. ഇന്റർനെറ്റ് രംഗത്തെ മറ്റൊരു പരാജയമായിരുന്നു എഒഎൽ.

യാഹൂവിന്റെ പേര് ഇനി മാറും.

ഇടപാടിന്റെ ആദ്യ ഘട്ടം കഴിഞ്ഞു. ഇനി യാഹൂവിന്റെ പേരിലുള്ള 3000 പേറ്റന്റുകൾ ഏറ്റെടുക്കാനാണ് വെറൈസണിന്റെ ശ്രമം. 100 കോടി ഡോളറിനാണ് ഇതിന്റെ ലേലം ആരംഭിക്കു ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.