വിവാദ പരാമർശത്തിന്‍റെ പേരിൽ വധഭീഷണിയെന്നു രാജ്യസഭാ എംപി
വിവാദ പരാമർശത്തിന്‍റെ പേരിൽ വധഭീഷണിയെന്നു രാജ്യസഭാ എംപി
Friday, July 21, 2017 1:29 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​കരു​ടെ വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്നു സ​മാ​ജ് വാ​ദി പാ​ർ​ട്ടി എം​പി ന​രേ​ഷ് അ​ഗ​ർ​വാ​ൾ. ഹൈന്ദവ ദൈ​വ​ങ്ങ​ളെ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​രാ​മ​ർ​ശം ന​ട​ത്തി​യ എം​പി​യു​ടെ വാ​ക്കു​ക​ൾ സ​ഭാ രേ​ഖ​ക​ളി​ൽനി​ന്നു നീ​ക്കം ചെ​യ്തി​രു​ന്നു.

ഭ​ര​ണ​പ​ക്ഷം ഈ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സ​ഭ​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നു നീ​ക്കം ചെ​യ്ത ന​രേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ പ​രാ​മ​ർ​ശം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യ ബ​ഹ​ള​ത്തി​ൽ സ​ഭ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു.

സ​ഭ​യ്ക്കു​ള്ളി​ലെ ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ ച​ട്ടം ലം​ഘി​ച്ചു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഭീ​ഷ​ണി​ക്കു പു​റ​മേ വീ​ടി​നു നേ​ർ​ക്ക് അ​ക്ര​മ​വും ഉ​ണ്ടാ​യെ​ന്നും ന​രേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. സ​ഭ​ാരേ​ഖ​ക​ളി​ൽനി​ന്നു നീ​ക്കംചെ​യ്ത പ​രാ​മ​ർ​ശം വാ​ർ​ത്ത​യാ​യ​തി​നെ​തി​രേ പ്ര​തി​പ​ക്ഷ​ത്തുനി​ന്ന് കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെടെ​യു​ള്ള ക​ക്ഷി​ക​ൾ പ്ര​തി​ഷേ​ധമു​യ​ർ​ത്തി. ഈ ​വി​ഷ​യം നോ​ട്ടീ​സ് ന​ൽ​കി​യാ​ൽ പ​രി​ഹ​രി​ക്കാ​മെ​ന്ന് രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു. സ​ഭാരേ​ഖ​ക​ളി​ൽനി​ന്നു നീ​ക്കം ചെ​യ്ത പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​ർ​ക്കുംത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ ആ​ർ​ക്കും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഉ​പാ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.


ന​രേ​ഷ് അ​ഗ​ർ​വാ​ളി​നെ​തി​രേ കേ​ന്ദ്രമ​ന്ത്രി അ​രു​ണ്‍ ജ​യ്‌റ്റ്‌ലി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
പാ​ർ​ലെ​ന്‍റി​നു പു​റ​ത്തു വ​ച്ചാ​ണ് അ​ദ്ദേ​ഹം വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ എം​പി ഇ​തി​നോ​ട​കം അ​റ​സ്റ്റി​ലാ​കു​മാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.