ഡ്രൈവിംഗ് ലൈസൻസിന് ആധാർ നിർബന്ധമാക്കും
ഡ്രൈവിംഗ് ലൈസൻസിന് ആധാർ നിർബന്ധമാക്കും
Sunday, March 26, 2017 11:42 AM IST
ന്യൂ​ഡ​ൽ​ഹി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നും അ​തു പു​തു​ക്കു​ന്ന​തി​നും ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​യ​ച്ചി​രി​ക്കു​ന്ന ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ലൈ​സ​ൻ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തു ത​ട​യു​ന്ന​തി​നു​മാ​ണു ന​ട​പ​ടി. ഒ​രേ പേ​രി​ൽ ഒ​ന്നി​ല​ധി​കം ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തും വ്യാ​ജ ലൈ​സ​ൻ​സു​ണ്ടാ​ക്കു​ന്ന​തും ത​ട​യാ​നാ​വു​മെ​ന്നാ​ണു മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തും അ​തി​നു​ള്ള ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​രി​ധി​യി​ലു​ള്ള വി​ഷ​യ​മാ​ണ്. സു​ര​ക്ഷാ നി​ർ​ദേ​ശ​മെ​ന്ന രീ​തി​യി​ലാ​ണ് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്.


ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​ൻ തു​ട​ർ​ന്നു​പോ​രു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് എ​ല്ലാ ആ​ർ​ടി ഓ​ഫീസു​ക​ളി​ൽ​നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സാ​ര​ഥി എ​ന്ന ഡേ​റ്റാ​ബേ​സി​ൽ ചേ​ർ​ക്ക​പ്പെ​ടും. പി​ന്നീ​ട്, രാ​ജ്യ​ത്തെ ഏ​ത് ആ​ർ​ടി​ഒ​മാ​ർ​ക്കും ഒ​രാ​ളു​ടെ പേ​രി​ൽ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു മു​ന്പ് ഈ ​ഡേ​റ്റാ​ബേ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.