മികവില്ലെങ്കിൽ ഇൻക്രിമെന്റ് ഇല്ല
മികവില്ലെങ്കിൽ ഇൻക്രിമെന്റ് ഇല്ല
Tuesday, July 26, 2016 1:11 PM IST
ന്യൂഡൽഹി: ജോലിയിൽ മികവ് പുലർത്താത്ത ഉദ്യോഗസ്‌ഥർക്ക് വാർഷിക ഇൻക്രിമെന്റ് നൽകേണ്ടെന്നു കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾ അംഗീകരിച്ചു കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിലാണ് ഈ നിർദേശം. പ്രമോഷനുള്ള യോഗ്യതാ മാനദണ്ഡം “ഗുഡ്’ (നല്ലത്) എന്നത് “വെരി ഗുഡ്’ (വളരെ നല്ലത്) എന്നാക്കി ഉയർത്തിയതായും കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ വ്യക്‌തമാക്കുന്നു.

ജോലിയിൽ പ്രവേശിച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തന മികവ് തെളിയിക്കാത്ത ജീവനക്കാർക്ക് ശമ്പളത്തിലെ വാർഷിക ഇൻക്രിമെന്റ് അലവൻസും പ്രമോഷനും നൽകേണ്ടെന്നാണ് ജസ്റ്റീസ് എ.കെ. മാഥുർ അധ്യക്ഷനായ ഏഴാം ശമ്പള കമ്മീഷൻ ശിപാർശ ചെയ്തിരുന്നത്. ഏറ്റവും കുറഞ്ഞ അടിസ്‌ഥാന ശമ്പളം 7000 രൂപയിൽനിന്ന് 18,000 രൂപയായി ഉയരും. കൂടിയത് 90,000 രൂപയിൽനിന്ന് 2.5 ലക്ഷവും. സൈന്യത്തിലെ ഏറ്റവും കുറഞ്ഞ ശമ്പളം 21,700 രൂപയാകും.


കഴിഞ്ഞ ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം. ജൂൺ 30 വരെയുള്ള കുടിശിക ഈ വർഷം തന്നെ നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.