പരാതിക്കാരോട് അതിക്രമം: ഡൽഹി എംഎൽഎ അറസ്റ്റിൽ
പരാതിക്കാരോട് അതിക്രമം: ഡൽഹി എംഎൽഎ അറസ്റ്റിൽ
Saturday, June 25, 2016 11:35 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി എംഎഎയെ പോലീസ് അറസ്റ്റു ചെയ്തതോടെ കേന്ദ്രവും സംസ്‌ഥാനവും തമ്മിൽ നിലനിൽക്കുന്ന പോരു മുറുകി. കുടിവെള്ള പ്രശ്നത്തിനു പരാതി നൽകാനെത്തിയ സ്ത്രീകളോടു മോശമായി പെരുമാറിയെന്ന കേസിലാണു സംഗം വിഹാർ എംഎൽഎ ദിനേഷ് മൊഹാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ ഡൽഹിയിൽ ഖാൻപൂരിലെ ഓഫീസിൽ പത്രസമ്മേളനം നടത്തുന്നതിനിടെ ആപ്പ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു ഇരിപ്പടത്തിൽ നിന്നിറക്കി വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.