കോൺഗ്രസ് ചിന്തൻ ശിബിരം അടുത്തമാസം
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി: കോൺഗ്രസ് ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നു. 2014 ലെ തോൽവിക്കുശേഷമുള്ള ആദ്യ ആത്മപരിശോധനാ യോഗമാണിത്. ഉത്തരാഖണ്ഡിലോ ഹിമാചൽപ്രദേശിലോ അടുത്തമാസം ശിബിരം നടക്കും. 1998ൽ പഞ്ച്മഢിയിൽ ആണ് ഇതിനു മുമ്പു ചിന്തൻ ശിബിരം നടന്നത്.