ജി​എ​സ്എ​ൽ​വി എ​ഫ്-14 വി​ക്ഷേ​പ​ണം വി​ജ​യ​ക​രം; ഇ​ൻ​സാ​റ്റ്-3 ഡി​എ​സ് ബഹിരാകാശത്ത്
Saturday, February 17, 2024 8:50 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യു​ടെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ൻ​സാ​റ്റ്-3 ഡി​എ​സ് വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്‌​പെ​യ്‌​സ് സെ​ന്‍റ​റി​ൽ വൈ​കിട്ട് 5.35നാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം ന​ട​ന്ന​ത്. കാ​ലാ​വ​സ്ഥ പ്ര​വ​ച​നം, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ്, കാ​ട്ടു തീ ​തി​രി​ച്ച​റി​യ​ൽ, മേ​ഘ​ങ്ങ​ളു​ടെ സ​ഞ്ചാ​രം, സ​മു​ദ്ര​ത്തി​ലെ മാ​റ്റ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​പ​ഗ്ര​ഹം മു​ത​ൽ​ക്കൂ​ട്ട് ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഐ​എ​സ്ആ​ര്‍​ഒ​യു​ടെ വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ ജി​എ​സ്എ​ൽ​വി എ​ഫ്-14 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്. ജി​എ​സ്എ​ൽ​വി​യു​ടെ 16 ആം ​ദൗ​ത്യ​മാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​ത്. ഉ​പ​ഗ്ര​ഹ​ത്തി​ന് 2,274 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ട്. 480 കോ​ടി രൂ​പ​യാ​ണ് നി​ർ​മ്മാ​ണ​ത്തി​നും വി​ക്ഷേ​പ​ണ​ത്തി​നു​മാ​യി ചെ​ല​വാ​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.05ന് ​വി​ക്ഷേ​പ​ണ​ത്തി​നാ​യു​ള്ള 27.5 മ​ണി​ക്കൂ​ർ നീ​ണ്ട കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങി​യി​രു​ന്ന​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക