പീ​ഡ​നം; എ​ച്ച്.​ഡി.​രേ​വ​ണ്ണ ക​സ്റ്റ​ഡി​യി​ൽ
Saturday, May 4, 2024 7:25 PM IST
ബം​ഗ​ളൂ​രു: വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജെ​ഡി​എ​സ് നേ​താ​വും എം​എ​ൽ​എ​യു​മാ​യ എ​ച്ച്.​ഡി.​രേ​വ​ണ്ണ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പീ​ഡ​ന പ​രാ​തി​യി​ൽ രേ​വ​ണ്ണ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. പി​താ​വും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ പ​ത്മ​നാ​ഭ ന​ഗ​റി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് രേ​വ​ണ്ണ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

രേ​വ​ണ്ണ​യോ​ട് വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രേ​വ​ണ്ണ​യു​ടെ മ​ക​ന്‍ പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യ്‌​ക്കെ​തി​രെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക