കാ​ര്യ​മാ​ത്ര തീ​രു​മാ​ന​ങ്ങ​ളി​ല്ല; മു​ഖ്യ​മ​ന്ത്രി​വി​ളി​ച്ച യോ​ഗം പി​രി​ഞ്ഞു
Saturday, February 17, 2024 6:20 PM IST
തി​രു​വ​ന​ന്ത​പു​രം: വ‌​യ​നാ​ട്ടി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ‌​യി വി​ജ‌യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കു​വ​രു​ന്ന​ത് ത‌​ട‌​യാ​ൻ 250 പു​തി​യ കാ​മ​റ​ക​ള്‍ കൂ​ടി സ്ഥാ​പി​ക്കും.

വ​നം, പോ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കും. ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സ്, വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്താ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ക്കു​വാ​നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. റ​വ​ന്യൂ, വ​നം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം എ​ന്നീ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​രും. ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

യോ​ഗ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​വേ​ണു , സം​സ്ഥാ​ന പോ​ലി​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ്, എ​ഡി​ജി​പി​മാ​രാ​യ മ​നോ​ജ് ഏ​ബ്ര​ഹം, എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, വ​നം വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ആ​ര്‍. ജ്യോ​തി​ലാ​ല്‍, വ​നം വ​കു​പ്പ് മേ​ധാ​വി ഗം​ഗ സിം​ഗ് തു‌​ട​ങ്ങി‌​വ​ർ പ​ങ്കെ​ടു​ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക