2023 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (B.P.Ed) നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2023 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 15വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി പരീക്ഷകൾ 2024 മേയ് 15 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ജൂണിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷകൾക്ക് മേയ് നാലു മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ മേയ് 11 വരെയും 150 രൂപ പിഴയോടെ മേയ് 14 വരെയും 400 രൂപ പിഴയോടെ മേയ് 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2024 ജൂണിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എംബിഎ (സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2018 അഡ്മിഷൻ) പരീക്ഷകൾക്ക് മേയ് നാലു മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ മേയ് 11 വരെയും 150 രൂപ പിഴയോടെ മേയ് 14 വരെയും 400 രൂപ പിഴയോടെ മേയ് 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്കിന്റെ ((online) പതിമൂന്നാമത് ബാച്ചിലേക്ക് മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ് ടു/തത്തുല്യം. ഫീസ് : 6000/ രൂപ. കാലാവധി : 6 മാസം. അപേക്ഷാഫോം തിരുവനന്തപുരം, കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലും (www.arabicku.in ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം 2024 മേയ് 10 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് വകുപ്പിൽ എത്തിക്കുക. വിശദവിവരങ്ങൾക്കായി 04712308846/9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും
കേരളസർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠന കേന്ദ്രങ്ങളിൽ (UIMs) എംബിഎ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള 20242025 വർഷത്തെ ഒന്നാം ഘട്ട പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 2024 മേയ് 6, 7 തീയതികളിൽ യുഐഎം (കൊല്ലം, ആലപ്പുഴ, അടൂർ) ഐസിഎം (പൂജപ്പുര) എന്നിവിടങ്ങളിൽ നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. (www.admissions.keralauniversity.ac.in )