പിജി, എംടെക് പ്രവേശനം
വിവിധ പഠനവകുപ്പുകളിൽ പിജി/ എംടെക് കോഴ്സു കളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി 2024 മെയ് 10 വരെ നീട്ടിയിരിക്കുന്നു. 50 ശതമാനം മാർക്കോടെ ബിരുദം ആണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷാഫീസ് 750 രൂപ. വിശദവിവരങ്ങൾക്ക് ഫോണ്‍ 04712308328.
പരീക്ഷാഫലം
ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) നാലാം സെമസ്റ്റർ (നവംബർ 2022), ആറാം സെമസ്റ്റർ (മേയ് 2023) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 മെയ് മാസത്തിൽ നടത്തുന്ന രണ്ടും നാലും സെമസ്റ്റർ ബിപിഇഎഡ് (2020 സ്കീം രണ്ടുവർഷ കോഴ്സ്) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ആറുവരെയും 150 രൂപ പിഴയൊടുകൂടി 08 വരെയും 400 രൂപ പിഴയൊടുകൂടി 10 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 മെയ് മാസം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എംഎൽഐഎസ് സി) (വിദൂര വിദ്യാഭ്യാസം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2017 അഡ്മിഷൻ) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ രജിസ്ട്രേഷൻ
2024 മെയ് മാസം ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റ്ഡ്) 2015 സ്കീം (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2016 മുതൽ 2019 അഡ്മിഷൻ പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മ പരിശോധന
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി ഓഗസ്റ്റ് 2023 (എസ്എൽസിഎം 2021 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഉത്തരകടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 മേയ് മാസം 2, 3, 4 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ എത്തിച്ചേരേണം.
പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി
ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി, ഏപ്രിൽ 2024 (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ) പരീക്ഷകളുടെ ഫിസിക്സ് ബയോകെമിസ്ട്രി പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ 15 മുതൽ വിവിധ കോളജുകളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ് സി ഇലക്ട്രോണിക്സ് (340) ഡിഗ്രി (ഏപ്രിൽ 2024) പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 2, 3 തീയതികളിൽ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എംബിഎ; അവസാന തീയതി മൂന്ന്
കാര്യവട്ടം ക്യാന്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ) എംബിഎ (ജനറൽ), എംബിഎ (ട്രാവൽ ആൻഡ് ടൂറിസം), എംബിഎ (ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്) പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് 04712301145.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാന്പസ്സിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 10 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു / പ്രീ ഡിഗ്രി, കോഴ്സ് കാലാവധി : ആറു മാസം, ക്ലാസുകൾ : ശനി ഞായർ ദിവസങ്ങളിൽ, കോഴ്സ് ഫീസ് : 9000/. ഉയർന്ന പ്രായ പരിധി ഇല്ല. യൂണിവേഴ്സിറ്റി വെബ്സൈറ്റ് അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത 100 രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ ഓഫീസിൽ എത്തിക്കേണ്ടതാണ്. അവസാന തീയതി 10.
നറെറ്റിവ് കൗണ്‍സിലിംഗ് ശില്പശാല
കൗണ്‍സിലിംഗ് രംഗത്തെ ആധുനിക സമീപന രീതിയായ നറെറ്റിവ് കൗണ്‍സിലിംഗിനെ
കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കാര്യവട്ടം കാന്പസിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ജെറിയാട്രിക് സ്റ്റഡീസ് നടത്തുന്ന ശില്പശാലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. 2024 മെയ് 14 ന് കാര്യവട്ടം ക്യാന്പസിൽ നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെൻറർ മേധാവിയുമായി ബന്ധപ്പെടുക. ഫോണ്‍ :9447221421.